ആ കണ്ണുകളും പിന്നെ ചിരിയും, സംഭവം ഇറുക്ക്! ‘സൂര്യ 44’ വീഡിയോ പുറത്ത്

0

‘ലവ് ലാഫ്‌റ്റർ വാർ’ എന്ന ടാഗ്‌ലൈനോടെ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ 44. കാർത്തിക് സുബ്ബരാജും സൂര്യയും ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്ന പ്രധാന ഘടകം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ സംവിധായകൻ പുറത്തുവിട്ടിരുന്നു. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തിന്റെ ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ആദ്യത്തെ ഷോട്ടാണ് ഇതെന്നാണ് കാർത്തിക് സുബ്ബരാജ് കുറിച്ചിരിക്കുന്നത്. കടൽ തീരത്ത് ഇരിക്കുന്ന സൂര്യയെയാണ് വീഡിയോയിൽ കാണാനാവുക. മുടിയൊക്കെ നീട്ടി വളർത്തി കളർ‌ഫുൾ ഷർട്ട് ധരിച്ചാണ് വീഡിയോയിലെ സൂര്യയുടെ ലുക്ക്. ലൈറ്റ്സ്, ക്യാമറ, ആക്ഷൻ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് പുറത്തുവന്നിരിക്കുന്ന വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. സൂര്യ 44 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. ജയറാം, കരുണാകരൻ, ജോജു ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്.ആക്ഷന് പ്രാധാന്യമൊരുക്കിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം കങ്കുവ ആണ് സൂര്യയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഡബിൾ റോളിലാണ് ചിത്രത്തിൽ സൂര്യയെത്തുന്നത്.

Leave a Reply