ന്യൂനമര്‍ദ്ദ പാത്തി; ഇന്ന് രണ്ടു ജില്ലകളില്‍ തീവ്ര മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് തന്റേ പേര് പ്രചരിപ്പിക്കരുതെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. മന്ത്രിയാകാന്‍ തനിക്ക് ക്ഷണമില്ല. സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തുടരുമെന്നും അണ്ണാമലൈ അറിയിച്ചു.അണ്ണാമലൈക്കു പകരം തമിഴ്‌നാട്ടില്‍ നിന്നും എല്‍ മുരുകന്‍ കേന്ദ്രമന്ത്രിയാകും. സഹമന്ത്രിസ്ഥാനമാകും മുരുകനു ലഭിക്കുക. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരുകന്‍. ഇത്തവണ നീലഗിരി മണ്ഡലത്തില്‍ നിന്നും മുരുകന്‍ ഡിഎംകെയിലെ എ രാജയോടു വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ മോദി സര്‍ക്കാരിലും മുരുകന്‍ കേന്ദ്രമന്ത്രിയായിരുന്നു. ഫിഷറീസ്, മൃഗസംരക്ഷണം, വാര്‍ത്താവിതരണ പ്രക്ഷേപണം തുടങ്ങിയ വകുപ്പുകളാണ് മുരുകന് ലഭിച്ചത്. തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റാണ് മുരുകന്‍.

Leave a Reply