Sunday, March 16, 2025

പോക്കറ്റിലിട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു

കാസര്‍കോട്: കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജില്‍മാത്യുവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്.പിന്നീട് ഫോണ്‍ പുറത്തേക്കെറിഞ്ഞപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.

പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്നാണ് പ്രജിലിന്റെ കുടുംബം പറഞ്ഞു.

Latest News

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.കളമശ്ശേരി പോളിടെക്ന‌ിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ്...

More News