അരമണിക്കൂറിനകം ലീഡ് 200 കടന്നു; എൻഡിഎയുടെ കുതിപ്പ്

0

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പ്. 201 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ബിജെപി 178 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 106 സീറ്റിലും മറ്റുള്ളവര്‍ 10 സീറ്റിലും ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ് 28 സീറ്റിലും സമാജ് വാദി പാര്‍ട്ടി 13 സീറ്റിലും ഡിഎംകെ 11 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ചിടത്തും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മൂന്നിടത്തും മുന്നിട്ടു നില്‍ക്കുന്നു.രാവിലെ എട്ടു മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളാണ്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഈ ഘട്ടത്തില്‍ എണ്ണും. അരമണിക്കൂറിനു ശേഷമാണ് സമാന്തരമായി വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണുന്നത്.

Leave a Reply