വീട് അടച്ചുപൂട്ടി, വീട്ടമ്മമാരുടെ പ്രഭാത സവാരി; വേറിട്ട പ്രതിഷേധം

0

കാസര്‍ഗോഡ്: വേറിട്ട പ്രതിഷേധവുമായി വീട്ടമ്മമാര്‍. പ്രഭാത സവാരിക്കാരായ സ്ത്രീകളെ അജ്ഞാതന്‍ വടികൊണ്ട് പരിക്കേല്‍പ്പിച്ചതിന് പിന്നാലെയായിരുന്നു കാസര്‍ഗോഡ് കാലിക്കടവ് പാലക്കുന്നിലെ ഒരു കൂട്ടം സ്ത്രീകള്‍ പുലര്‍ച്ചെ നാലുമണിയോടെ വീടടച്ചുപൂട്ടി പ്ലക്കാര്‍ഡുമായി തെരുവിലിറങ്ങിയത്.(The house is closed,the housewives’ morning ride; A separate protest,)

ആറ് കിലോമീറ്റര്‍ ദൂരം നീണ്ട യാത്രയില്‍ നിരവധി സ്ത്രീകള്‍ പങ്കാളികളായി. ഗ്രന്ഥാലയം വനിതാ വേദി പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അനിത കെ, സീമ എവി, ഗീത പി എന്നിവര്‍ നേതൃത്വം നല്‍കി. പിന്തുണയുമായി ഗ്രന്ഥാലയം സെക്രട്ടറി കൊടക്കാട് നാരായണനും എക്‌സി. കമ്മറ്റി അംഗം എന്‍.വി. രാമചന്ദ്രനും യാത്രയെ അനുഗമിച്ചു.പൊതുവീഥികള്‍ ഞങ്ങള്‍ക്കുമുള്ളതാണെന്ന സന്ദേശം നല്‍കിയാണ് പ്രതിഷേധസവാരി സമാപിച്ചത്.

Leave a Reply