ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു

0

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴസ് വാണിജ്യ വാഹനങ്ങളുടെ വില രണ്ടുശതമാനം വരെ വര്‍ധിപ്പിച്ചു. പുതുക്കിയ വില ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഘടക ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും കമ്പനി അറിയിച്ചു.ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും വില ഉയരും. മോഡല്‍, വേരിയന്റ് എന്നിവ അനുസരിച്ച് വിലവര്‍ധനയില്‍ മാറ്റം ഉണ്ടാകും. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്‌സ് ഉയര്‍ത്തിയിരുന്നു.

ഏപ്രില്‍ ഒന്നിനാണ് രണ്ടുശതമാനം വരെ വില വര്‍ധന പ്രാബല്യത്തില്‍ വന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന നിമിത്തമാണ് അന്നും വില വര്‍ധിപ്പിച്ചത്. മെയില്‍ 29,691 വാണിജ്യ വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് രണ്ടുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളാണ് ടാറ്റ.

LEAVE A REPLY

Please enter your comment!
Please enter your name here