ഇന്ന് തുടങ്ങുന്നു; ഇനി ഫുട്‌ബോള്‍ രാവ്, യൂറോ കപ്പ് കിക്കോഫ്

0

മ്യൂണിക്ക്: യൂറോപ്പില്‍ ഇനി ഫുട്‌ബോള്‍ വസന്തം. യൂറോ കപ്പ് പോരാട്ടത്തിനു ഇന്ന് ജര്‍മനിയില്‍ കിക്കോഫ്. ഇന്ന് രാത്രി 12.30നു ആതിഥേയരായ ജര്‍മനി സ്‌കോട്‌ലന്‍ഡുമായി ഏറ്റുമുട്ടും.(Starting today; It’s football night and the Euro Cup kick-off,)

36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജര്‍മനി ഒരു യൂറോപ്യന്‍ പോരിനു ആതിഥേയത്വം വഹിക്കുന്നത്. വെസ്റ്റ് ജര്‍മനി 1988ല്‍ ആതിഥേയത്വം വഹിച്ചതാണ് അവസാനത്തേത്.

24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയില്‍ ജര്‍മനി, സ്‌കോട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളാണ് മത്സരിക്കുന്നത്. ബിയാണ് മരണ ഗ്രൂപ്പ്. മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍, നിലവിലെ കിരീട ജേതാക്കളായ ഇറ്റലി, കരുത്തരായ ക്രൊയേഷ്യ എന്നിവര്‍ക്കൊപ്പം അല്‍ബേനിയയാണ് ഗ്രൂപ്പില്‍.നാളെ രാത്രി 9.30നു സ്‌പെയിന്‍- ക്രൊയേഷ്യ പോരാട്ടം കാണാം. ഗ്രൂപ്പ് ഡിയും കടുപ്പമാണ്. പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ഓസ്ട്രിയ ടീമുകളാണ് മത്സരിക്കുന്നത്. ഈ യൂറോയില്‍ ഓസ്ട്രിയ കറുത്ത കുതിരകളാകുമെന്നാണ് കരുതുന്നത്.

കരിയറിലെ അവസാന യൂറോയ്ക്കാണ് സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങുന്നത്. 2016ല്‍ ടീമിനു കിരീടം സമ്മാനിക്കാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചിരുന്നു. നേട്ടം ആവര്‍ത്തിക്കുകയാണ് സൂപ്പര്‍ താരം ലക്ഷ്യമിടുന്നത്.

Leave a Reply