ഷെയിന്‍ നിഗം, മഹിമ നമ്പ്യാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ലിറ്റില്‍ ഹാര്‍ട്ട്‌സിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. ചിത്രത്തിന്റെ നിര്‍മാതാവായ സാന്ദ്ര തോമസാണ് വിലക്കിന്റെ വിവരം പങ്കുവച്ചത്. എന്നാല്‍ ചിത്രം വിലക്കാനുണ്ടായ കാരണം സാന്ദ്ര വ്യക്തമാക്കിയില്ല. ചിത്രത്തേക്കുറിച്ചുള്ള നിഗൂഢത പുറത്തുവരാനുണ്ട് എന്നും സാന്ദ്ര കുറിച്ചു.
‘ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത സിനിമയാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. എന്നാല്‍ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ ലിറ്റില്‍ ഹാര്‍ട്ട്‌സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനമുണ്ടാകുകയില്ല. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്. പ്രവാസി സുഹൃത്തുക്കളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിനിടയായ കാരണം തുറന്നു പറയാനാവില്ല. ഒന്നുറപ്പിച്ചോളൂ… ഒരു നിഗൂഢത പുറത്തുവരാനുണ്ട്.കാത്തിരിക്കൂ ക്ഷമിക്കൂ. നാളെ നിങ്ങള്‍ തിയറ്ററില്‍ വരിക. ചിത്രം കാണുക. മറ്റുള്ളവരോട് കാണാന്‍ പറയുക. എല്ലായ്‌പ്പോഴും കൂടെയുണ്ടായതുപോലെ ഇനിയും എന്നോടൊപ്പമുണ്ടാവണം. നന്ദി.’- സാന്ദ്രയുടെ കുറിപ്പ്
മെമ്പര്‍ അശോകന്‍ എന്ന ചിത്രത്തിനുശേഷം എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ് സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ബാബുരാജ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് നിര്‍മാണം.
Home entertainment ഷെയിനിന്റെ ലിറ്റില്‍ ഹാര്‍ട്ട്‌സിന് ഗള്‍ഫില്‍ വിലക്ക്; നിഗൂഢത പുറത്തുവരാനുണ്ടെന്ന് സാന്ദ്ര തോമസ്