Tuesday, March 18, 2025

‘കോണ്‍ഗ്രസിലെ സീനിയര്‍ എംപി’; പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്: കൊടിക്കുന്നില്‍ സുരേഷ് എംപിയെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടാവണം കോണ്‍ഗ്രസ് പ്രകടിപ്പിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു സുരേന്ദ്രന്റെ പരിഹാസം.

‘കോണ്‍ഗ്രസ്സിലെ ഏറ്റവും സീനിയര്‍ എം. പി, മിടുക്കന്‍, സര്‍വ്വോപരി ദളിത് സമുദായാംഗം പിന്നെ ഇന്ന് രാഹുലിന്റയും പ്രിയങ്കയുടെയും നാളെ വാദ്രയുടേയും ‘കുടുംബ’ വീടായ കേരളത്തില്‍ നിന്നുള്ള അംഗം. ഏത് നിലയ്ക്കുനോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്?’രണ്ടു ദിവസത്തേക്കുള്ള പ്രോടെം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രകടിപ്പിക്കേണ്ടത്. പ്രിയ സുഹൃത്ത് കൊടിക്കുന്നില്‍ സുരേഷിന് മുന്‍കൂറായി സര്‍വമംഗളങ്ങളും നേരുന്നു.’ കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest News

സുനിത വില്യംസും ബുച്ച് വില്‍മോറും ചൊവ്വാഴ്ച ഭൂമിയില്‍ തിരിച്ചെത്തും; സ്ഥിരീകരിച്ച് നാസ

ഫ്ളോറിഡ: കാത്തിരിപ്പനൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍...

More News