റേഷന്‍ അഴിമതി: നടി ഋതുപര്‍ണ ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി

0

കൊല്‍ക്കത്ത:കോടികളുടെ റേഷന്‍ വിതരണ കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്ത ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരായി. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.(Ration scam: Actress Rituparna appeared before ED officials,)

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി വിശദമായി നടിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡിയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ജൂണ്‍ അഞ്ചിന് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി നടിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു നടിയുടെ മറുപടി. അമേരിക്കയിലായിരുന്ന നടി മടങ്ങിയെത്തിയ ശേഷം മറ്റൊരു തിയതിയില്‍ ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു.2019 ല്‍ റോസ് വാലി ചിട്ടി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഋതുപര്‍ണയെ ഇഡി ചോദ്യം ചെയ്തിരുന്നു.

Leave a Reply