തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിലെ വിജയികളുടെ പേര് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് ഒഴിവുകളാണ് നിലവിലുള്ളത്. ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍ എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.
യുഡിഎഫിന് ലഭിച്ച ഒരു സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഹാരിസ് ബീരാനും നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും.മറ്റാരും പത്രിക നല്‍കാത്തതിനാല്‍, സമയപരിധി അവസാനിച്ചശേഷം ഇവര്‍ മൂന്നുപേരും എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപനമുണ്ടാകും. രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒമ്പത് എംപിമാരാണുള്ളത്.