ബംഗളൂരു: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.ബസവരാജ ബൊമ്മെ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചതിന് ബിജെപി നേതാവ് നല്‍കിയ കേസിലാണ് ജാമ്യം.കോടതിയില്‍ രാഹുല്‍ഗാന്ധി നേരിട്ട് ഹാജരായിരുന്നു. കേസ് ജൂലൈ 30 ലേക്ക് മാറ്റി.(Rahul Gandhi granted bail in defamation case,)
കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി സര്‍ക്കാരിനെതിരെ മുഖ്യധാരാ പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരെ തെറ്റായ പരസ്യം നല്‍കിയെന്ന് ആരോപിച്ച് ബിജെപി എംപിയായിരുന്ന കേശവ പ്രസാദ് ആണ് അപകീര്‍ത്തികേസ് നല്‍കിയത്.
2019-2023 ഭരണകാലത്ത് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ വലിയ തോതില്‍ അഴിമതി നടത്തിയെന്നായിരുന്നു പരാമര്‍ശം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. കേസില്‍ സിദ്ധരാമയ്യക്കും ശിവകുമാറിനും ജൂണ്‍ ഒന്നിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.