സിനിമാ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്, ചിത്രം പങ്കിട്ട് താരം

0

സിനിമാ ചിത്രീകരണത്തിനിടയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. ഓസ്ട്രേലിയയില്‍ ഷൂട്ടിങ് ആരംഭിച്ച ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെ താരത്തിന്റെ കഴുത്തിന് മുറിവേറ്റു. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു.

‘ജോലിക്കിടയിലെ അപകടങ്ങള്‍’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ചിത്രത്തില്‍ കടല്‍ കൊള്ളക്കാരിയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്.

Leave a Reply