സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തമിഴ് താരം സത്യരാജും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ഒരു ചിത്രമാണ്. സത്യരാജിന്റെ മടിയിൽ നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന കുട്ടി ഫഹദിനെ ആണ് ഫോട്ടോയിൽ കാണുന്നത്. ഫാസിലിന്റെ സിനിമയിൽ അഭിനയിക്കാൻ ആലപ്പുഴയിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോ ആണിത്. തന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയാണ് മാമന്നനിലും ആവേശത്തിലും അഭിനയിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സത്യരാജ് പറയുന്നത്.(‘Photo taken at Fazil sir’s house eating lobster biryani: Didn’t know it was the boy who was acting excited’,)
സത്യരാജിനെ നായകനാക്കി ഫാസിൽ ഒരുക്കിയ ചിത്രങ്ങളാണ് എൻ ബൊമ്മക്കുട്ടി അമ്മാവുക്ക്, പൂവിഴി വാസലിലേ എന്നിവ. തന്റെ നാടായ ആലപ്പുഴയിലാണ് ഫാസിൽ സിനിമ ഷൂട്ട് ചെയ്തിരുന്നത്. മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയുടെ തമിഴ് റീമേക്കായ എൻ ബൊമ്മക്കുട്ടി അമ്മാവുക്കിന്റെ ചിത്രീകരണത്തിന്റെ ഇടവേളയിൽ ഫാസിലിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു കുട്ടിഫഹദിനൊപ്പമുള്ള ചിത്രം പിറന്നത്.ബൊമ്മക്കുട്ടി അമ്മാവുക്ക് ഷൂട്ടിങ്ങിനിടെ ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് കുഞ്ഞുഫഹദിനെ മടിയിലിരുത്തി ഫോട്ടോയെടുത്തത്. ഗംഭീരമായിരുന്നു ഫാസിൽ സാറിന്റെ വീട്ടിലെ ലോബ്സ്റ്റർ ബിരിയാണി. മട്ടൻ ബിരിയാണി പോലെ പ്രശസ്തമാണ്. ഭക്ഷണം കഴിഞ്ഞ് ഇരിക്കുമ്പോൾ ഫഹദ് എന്റെ അടുത്തുവന്നു. അപ്പോഴാണ് ഈ ചിത്രമെടുത്തത്. മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു.” സത്യരാജ് പറഞ്ഞു.
Home entertainment ‘ഫാസിൽ സാറിന്റെ വീട്ടിൽ നിന്ന് ലോബ്സ്റ്റർ ബിരിയാണി കഴിച്ച് എടുത്ത ഫോട്ടോ: ആവേശത്തിൽ അഭിനയിച്ചത് ആ...