‘കണ്ടിട്ട് പാർവതി ‌‌ജയറാമിനെപ്പോലെയുണ്ടല്ലോ’! അനു സിത്താരയുടെ പഴയകാല ചിത്രത്തിന് കമന്റുമായി ആരാധകർ

0

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനു സിത്താര. തന്റെ ടീനേജ് കാലത്തെ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. 19 വയസിലെടുത്ത ഫോട്ടോയാണെന്നും അനു കുറിച്ചിട്ടുണ്ട്. സെറ്റ് സാരിയിൽ നാടൻ ലുക്കിലാണ് അനുവിനെ ചിത്രങ്ങളിൽ കാണാനാവുക. എന്നാൽ താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.

കണ്ടിട്ട് പാർവതി ജയറാമിനെ പോലെയുണ്ടെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. പൊതുവേ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട് അനു സിത്താര. രാമന്റെ ഏദൻതോട്ടം എന്ന ചിത്രമാണ് അനു സിത്താരയുടെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്ന്.റിയാലിറ്റി ഷോകളിൽ ജഡ്ജായും അനു സിത്താര എത്തിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വാതിൽ ആണ് താരത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തി ചിത്രം. മോഡലിങ് രംഗത്തും നൃത്ത രംഗത്തും വളരെ സജീവമാണ് അനുവിപ്പോൾ. താരത്തിന്റെ നൃത്ത വീഡിയോകൾക്കും ആരാധകരേറെയാണ്.

Leave a Reply