പാലക്കാട് ബസ്സും ലോറിയും കൂട്ടിയിടിച്ചു; ലോറി തലകീഴായി മറിഞ്ഞു

0

പാലക്കാട്: പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ ചിതലിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു. ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസ് തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്.പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഇടിയെത്തുടർന്ന് ലോറി തലകീഴായി മറിഞ്ഞു. അപകടത്തിൽ സ്വകാര്യബസിന്റെ മുൻവശം തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Leave a Reply