ന്യൂഡല്‍ഹി: കുടിവെള്ള ക്ഷാമം ഡല്‍ഹിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായിരിക്കുകയാണെന്ന് സുപ്രീം കോടതി. ഡല്‍ഹിക്ക് അടിയന്തരമായി 137 ക്യൂസെക്‌സ് ജലം വിട്ടുനല്‍കാന്‍ ഹിമാചല്‍ പ്രദേശിനോട് കോടതി നിര്‍ദേശിച്ചു. ഈ വെള്ളം എത്തിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹരിയാന സര്‍ക്കാരിനോട് ജസ്റ്റിസുമാരായ പികെ മിശ്രയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
കുടിവെള്ളത്തെച്ചൊല്ലി രാഷ്ട്രീയം വേണ്ടെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു. ഡല്‍ഹിക്ക് 137 ക്യൂസെക്‌സ് അധിക ജലം വിട്ടുനല്‍കാന്‍ തയാറാണെന്ന് ഹിമാചല്‍ അറിയിച്ചിരുന്നു. ഇത് ഹാഥ്‌നികുണ്ഡ് ബാരേജിലൂടെ വസീരാബാദ് വഴി ഡല്‍ഹിയില്‍ എത്തിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹരിയാനയെ അറിയിച്ച ശേഷം നാളെ ജലം തുറന്നുവിടാന്‍ കോടതി ഹിമാചല്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.എത്തുന്ന അധിക ജലം അപ്പര്‍ യമുന റിവര്‍ ബോര്‍ഡ് അളന്നു തിട്ടപ്പെടുത്തണം. ഹിമാചല്‍ തുറന്നുവിടുന്ന അധിക ജലം ഡല്‍ഹിയില്‍ എത്തിക്കാന്‍ ഹരിയാന സര്‍ക്കാര്‍ സൗകര്യമൊരുക്കണം. തിങ്കളാഴ്ച സറ്റാറ്റസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശിച്ചു.