Tuesday, March 25, 2025

ഒറ്റ മണിക്കൂറില്‍ 300 ലേക്ക് കുതിച്ച് എന്‍ഡിഎ; ബിജെപിയുടെ ലീഡ് 250 കടന്നു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പ്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയുടെ ലീഡ് 300 ലേക്ക്. ബിജെപി 258 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 189 സീറ്റിലും മറ്റുള്ളവര്‍ 21 സീറ്റിലും ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ് 80 സീറ്റിലും സമാജ് വാദി പാര്‍ട്ടി 13 സീറ്റിലും ഡിഎംകെ 22 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് 19 ഇടത്തും സിപിഎം 9 സീറ്റിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 11 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു.ടിഡിപി 15 സീറ്റിലും ജെഡിയു 13 സീറ്റിലും ബിജെഡി 8 സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് 3, എഐഎഡിഎംകെ രണ്ട് സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശില്‍ ടിഡിപി 11 സീറ്റിലും ഒഡീഷയില്‍ ബിജെഡി 11 സീറ്റിലും ലീഡ് ചെയ്യുകയാണ്. ഒഡീഷയില്‍ ബിജെപി 5 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.

Latest News

അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമം, ഹാഷിഷും ലഹരി ഗുളികകളും ഉൾപ്പെടെ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സമുദ്രമാര്‍ഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീരദേശ പൊലീസ് സേനയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്.  ഓപ്പറേഷനിൽ...

More News