ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ; ഹരിപ്പാടിനെ ആവേശത്തിലാക്കി താരം

0

ഹരിപ്പാടിനെ ആവേശത്തിലാക്കി മോഹൻലാൽ. റസ്റ്റോറന്റിന്റെ ഉദ്ഘാടത്തിനായാണ് താരം ഹരിപ്പാട് എത്തിയത്. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. താരത്തിന്റെ സ്റ്റൈലിഷ് എൻട്രിയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.(Mohanlal took off in a helicopter; The actor made Haripad excited,)

ഷെഫ് പിള്ളയും സമീർ ഹംസയുടെ യൂണിവേഴ്സ് ഡൈനേഴ്സും ചേർന്നു തുടങ്ങിയ സഞ്ചാരി ബൈ ഷെഫ് പിള്ള റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. മെറൂൺ ഫുൾ‌സ്ലീവ് ബനിയനും ബ്ലൂ ജീൻസുമായിരുന്നു വേഷം.ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ മോഹൻലാൽ പിന്നീട് കാറിൽ ഉദ്ഘാടന വേദിയിലേക്ക് എത്തുകയായിരുന്നു. താരത്തെ കാണാൻ ആരാധകർ ഒത്തുകൂടിയതോടെ ഏറെ പണിപ്പെട്ടാണ് താരം വേദിയിലേക്ക് കയറിയത്. ഉദ്ഘാടന ശേഷം പാചകം ചെയ്യാൻ താരം കൂടിയതും ആരാധകരെ അമ്പരപ്പിച്ചു.

Leave a Reply