മോദി സര്‍ക്കാര്‍ ഉടന്‍ വീഴും; ബിജെപിക്ക് മുന്നറിയിപ്പുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

0

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അബദ്ധത്തിലുണ്ടാക്കിയ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെ പോകുമെന്നും മോദിയുടെത് ന്യൂനപക്ഷ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.(Modi government will fall soon; Mallikarjun Kharge warns BJP,)

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യാസഖ്യനേതാക്കളുടെ യോഗത്തിന് ശേഷം ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്തത് ഒരു ന്യൂനപക്ഷസര്‍ക്കാരിനെയാണെന്നും മൂന്നാം മോദി സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും ഖാര്‍ഗെ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍240 സീറ്റുകള്‍ നേടി ബിജെപി വലിയ ഒറ്റകക്ഷിയായി. എന്നാല്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായ ഒറ്റയ്ക്ക് ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചിരുന്നില്ല. ചന്ദ്രബാബുനായിഡുവിന്റെ ടിഡിപി, നിതീഷ് കുമാറിന്റെ ജെഡിയു, ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന എന്നീ പാര്‍ട്ടികളെ ആശ്രയിച്ചാണ് സര്‍ക്കാരിന്റെ നിലനില്‍പ്പ്.

Leave a Reply