ഒറ്റയ്‌ക്കൊരു മമത; ബംഗാളില്‍ ബിജെപിയെ തടഞ്ഞുനിര്‍ത്തിയ പവര്‍ ഹൗസ്

0

പിന്നലുകളുള്ള വെള്ള കോട്ടണ്‍ സാരിയും നീല വാറിന്റെ ഹവായ് ചെരുപ്പുമിട്ട് പശ്ചിമ ബംഗാള്‍ മുഴുവന്‍ ഓടി നടന്ന മമത അന്ന് ഇളക്കിമാറ്റിയത് മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷം കാത്തുവച്ച കോട്ടയാണ്. അതേ മമത, ഇന്നൊരു ഒറ്റയാന്‍ മതിലുപോലെ തടഞ്ഞുനിര്‍ത്തുന്നത് വംഗഭൂമിയിലേക്കുള്ള കാവിപ്പടയുടെ പടയോട്ടവും. അതെ, ബംഗാളിനെ സംബന്ധിച്ചെങ്കിലും ഇതൊരു ഒറ്റയാള്‍ പോരാട്ടം തന്നെയാണ്.

ഇടതുപക്ഷം തകര്‍ന്നടിഞ്ഞതോടെ ആ ഇടത്തിലേക്കു കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ പിടിച്ചുനിര്‍ത്തിയിരുന്നു, മമത ബാനര്‍ജി. അതിന്റെ തനിയാവര്‍ത്തനമാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ആകെയുള്ള 42 സീറ്റില്‍ ബിജെപിയെ 12ല്‍ ഒതുക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി- കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ആറു സീറ്റ് കുറവ്. 39ല്‍ താഴെ ശതമാനം വോട്ടാണ് ബംഗാളില്‍ ബിജെപി സഖ്യത്തിനു നേടാനായത്.പിന്നലുകളുള്ള വെള്ള കോട്ടണ്‍ സാരിയും നീല വാറിന്റെ ഹവായ് ചെരുപ്പുമിട്ട് പശ്ചിമ ബംഗാള്‍ മുഴുവന്‍ ഓടി നടന്ന മമത അന്ന് ഇളക്കിമാറ്റിയത് മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷം കാത്തുവച്ച കോട്ടയാണ്. അതേ മമത, ഇന്നൊരു ഒറ്റയാന്‍ മതിലുപോലെ തടഞ്ഞുനിര്‍ത്തുന്നത് വംഗഭൂമിയിലേക്കുള്ള കാവിപ്പടയുടെ പടയോട്ടവും. അതെ, ബംഗാളിനെ സംബന്ധിച്ചെങ്കിലും ഇതൊരു ഒറ്റയാള്‍ പോരാട്ടം തന്നെയാണ്.

ഇടതുപക്ഷം തകര്‍ന്നടിഞ്ഞതോടെ ആ ഇടത്തിലേക്കു കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ പിടിച്ചുനിര്‍ത്തിയിരുന്നു, മമത ബാനര്‍ജി. അതിന്റെ തനിയാവര്‍ത്തനമാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ആകെയുള്ള 42 സീറ്റില്‍ ബിജെപിയെ 12ല്‍ ഒതുക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി- കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ആറു സീറ്റ് കുറവ്. 39ല്‍ താഴെ ശതമാനം വോട്ടാണ് ബംഗാളില്‍ ബിജെപി സഖ്യത്തിനു നേടാനായത്.

Leave a Reply