കൊല്‍ക്കത്ത പൊലീസ് എന്റെ ജീവന് ഭീക്ഷണി; രാജ്ഭവനില്‍ നിന്ന് ഉടന്‍ പുറത്തുപോകണം; സിവി ആനന്ദബോസ്

0

കൊല്‍ക്കത്ത: രാജ്ഭവനില്‍ സുരക്ഷാഭീക്ഷണിയെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. രാജ്ഭവനിലെ കൊല്‍ക്കത്ത പൊലീസിന്റെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ഒഴിയാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രസ്താവന.

സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെയും അംഗങ്ങളുടെയും സാന്നിധ്യം തന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിശ്വസിക്കാന്‍ തനിക്ക് നിരവധികാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് ഇവരെ പിന്‍വലിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. നിലവില്‍ ബംഗാള്‍ പൊലീസിന് തന്നെയാണ് രാജ്ഭവന്റെ സുരക്ഷ.ബംഗാള്‍ പൊലീസില്‍ തനിക്കുള്ള അരക്ഷിതാവസ്ഥ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറിയിച്ചിട്ടും അതില്‍ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്ന് ആനന്ദബോസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബംഗാള്‍ രാജ്ഭവനില്‍നിന്ന് കൊല്‍ക്കത്ത പൊലീസ് പുറത്തുപോകണമെന്ന ഉത്തരവ് ആനന്ദബോസ് പുറപ്പെടുവിച്ചത്. ബിജെപി നേതാവ് സുവേന്ദു അധികാരിയേയും തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളില്‍ പരുക്കേറ്റവരെയും രാജ്ഭവനില്‍ പ്രവേശിക്കുന്നതില്‍നിന്ന് പൊലീസ് തടഞ്ഞതിനു പിന്നാലെയായിരുന്നു ഗവര്‍ണറുടെ നടപടി. രാജ്ഭവനിലെത്തി കാണാന്‍ ഇവര്‍ക്ക് ഗവര്‍ണര്‍ രേഖാമൂലം അനുമതി നല്‍കിയിട്ടും പൊലീസ് തടയുകയായിരുന്നു.

Leave a Reply