കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

0

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്/ഫാര്‍മസി കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷയിലെ വിദ്യാര്‍ഥികളുടെ നോര്‍മലൈസ്ഡ് സ്‌കോര്‍ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 51,000 ത്തോളം വിദ്യാര്‍ഥികള്‍ പ്രവേശന യോഗ്യത നേടി. 79,044 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്.റാങ്ക് പട്ടിക തയാറാക്കാനായി ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിലെ മാര്‍ക്ക് സമര്‍പ്പണത്തിനായുള്ള വിജ്ഞാപനം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.30 വരെ മാര്‍ക്ക് കണ്‍ഫേം ചെയ്യാം. ഇതിനു ശേഷമായിരിക്കും റാങ്ക് പട്ടിക തയാറാക്കുക.

Leave a Reply