Monday, March 24, 2025

ബംഗാളില്‍ ഇഞ്ചോടിഞ്ച്; ബിജെപി 18, തൃണമൂല്‍ 16, കോണ്‍ഗ്രസ് സിപിഎം സഖ്യം മൂന്നിടത്ത്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 42 മണ്ഡലങ്ങളില്‍ 18 ഇടത്ത് ബിജെപിയും 16 ഇടത്ത് തൃണമൂലും മൂന്നിടത്ത് കോണ്‍ഗ്രസും സിപിഎം സഖ്യവും ലീഡ് ചെയ്യുന്നു.

ബര്‍ദ്വാനില്‍ ബിജെപി നേതാവ് ദിലീപ് ഘോഷും അസന്‍സോളില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും ലീഡ് ചെയ്യുന്നു. സിപിഎം നേതാവ് മുഹമ്മദ് സലീം മുര്‍ഷിദാബാദിലും ലിഡ് ചെയ്യുന്നു. കൃഷ്ണനഗറില്‍ മഹുവ മെയ്ത്ര പിന്നിലാണ്.

ബംഗാളിലെ 42 മണ്ഡലങ്ങളിലെ ലോക്സഭാ ഫലം സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തൃണമൂലിന് വിജയം അനിവാര്യമാണ്. എക്‌സിറ്റുപോളുകളില്‍ ഭൂരിഭാഗവും ബിജെപി നേടുമെന്നാണ് പ്രവചനം.ഇന്ത്യ ടുഡേ, ആക്‌സിസ് എക്‌സിറ്റ് പോള്‍ ബിജെപിക്ക് 26-31 സീറ്റുകളും ഭരണകക്ഷിയായ തൃണമൂലിന് 11-14 സീറ്റുകളുമാണ് ലഭിക്കുക ആ സര്‍വേ പ്രകാരം ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന് 0-2 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.

Latest News

‘ഇനി പുതിയ മുഖം’; ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേൽക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ...

More News