അര്‍ധരാത്രി വീട്ടില്‍ വെള്ളം ചോദിച്ചെത്തി; അയല്‍വാസിയെ യുവാവ് അടിച്ചുകൊന്നു

0

പൂനെ: വെള്ളം ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസിയെ യുവാവ് കൊലപ്പെടുത്തി. പൂനെ സ്വദേശി ശ്രീകാന്ത് അല്‍ഹത്ത് ആണ് മരിച്ചത്. 35കാരനായ പ്രതി രാകേഷ് തുക്കാറാം ഗെയ്ക് വാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ മുന്‍ധ് വയിലാണ് സംഭവം.

വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പ്രതി അയല്‍വാസിയെ ഇരുമ്പുവടിയും സിമന്റ് കട്ടയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന ശ്രീകാന്ത് അര്‍ധ രാത്രിയില്‍ വെള്ളം ചോദിച്ചെത്തിയതാണ് രാകേഷിനെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അടിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ശ്രീകാന്തിന്റെ നിരന്തര മദ്യപാന സ്വഭാവം കാരണം ഇവര്‍ തമ്മില്‍ നേരത്തെയും വഴക്കിട്ടിരുന്നു. ശ്രീകാന്തിന്റെ സഹോദരന്‍ സന്തോഷിന്റെ പരാതിയിലാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് പറഞ്ഞു.

Leave a Reply