ജയിച്ചാല്‍ നില്‍ക്കാം, തോറ്റാല്‍ ‘വീട്ടില്‍’ പോകാം; ത്രിശങ്കുവില്‍ പാകിസ്ഥാന്‍

0

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ പാകിസ്ഥാന് ഇന്ന് അതിനിര്‍ണായക പോരാട്ടം. ആദ്യ മത്സരത്തില്‍ യുഎസ്എയോടു അട്ടിമറി തോല്‍വിയും രണ്ടാം പോരാട്ടത്തില്‍ ഇന്ത്യയോടേറ്റ നാണംകെട്ട തോല്‍വിയും അവര്‍ക്ക് നല്‍കിയത് വന്‍ തിരിച്ചടി.(If you win you can stay,if you lose you can go ‘home’; Pakistan in trident,)

ഇന്ന് കാനഡക്കെതിരെ ജയിച്ചാല്‍ മാത്രം മതിയാകില്ല. റണ്‍ റേറ്റ് മുഖ്യമായതിനാല്‍ വമ്പന്‍ ജയം മാത്രമേ അവര്‍ക്ക് അല്‍പമെങ്കിലും പ്രതീക്ഷ സമ്മാനിക്കു. അതിനാല്‍ കൈമെയ് മറന്നു പോരാടേണ്ട പരിതസ്ഥിതിയിലാണ് പാക് ടീം.

ടൂര്‍ണമെന്റിലെ തന്നെ മിന്നും ബൗളിങ് സംഘമാണ് പാകിസ്ഥാന്റേത്. ആദ്യ രണ്ട് മത്സരങ്ങളിലും ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ ഗംഭീരമാക്കി.എന്നാല്‍ ബാറ്റര്‍മാരുടെ പ്രകടനം ആശാവഹമ്മല്ല. വേണ്ട സമയത്തു പോലും ആക്രമണ ഗിയറിലേക്ക് കളി മാറ്റാന്‍ ബാറ്റിങ് സംഘത്തിനു സാധിക്കാതെ പോകുന്നു. രണ്ട് മത്സരങ്ങളിലും സംഭവിച്ച ബാറ്റിങ് പോരായ്മകളടക്കം പരിഹരിച്ചാല്‍ മാത്രമേ അവര്‍ക്ക് ഇനി പ്രതീക്ഷയ്ക്ക് വകയുള്ളു.

മറുഭാഗത്ത് ആദ്യ പോരില്‍ യുഎസ്എയോടു പരാജയപ്പെട്ട കാനഡ രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെ അട്ടിമറിച്ചാണ് വരുന്നത്. പാക് ടീമിനു കാര്യങ്ങള്‍ അത്ര എളുപ്പം സാധിപ്പിച്ചെടുക്കാമെന്നു വിചാരിച്ചാല്‍ നടക്കില്ലെന്നു ചുരുക്കം.

പാക് ടീമിന്റെ പ്രകടനത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. മുന്‍ പാക് താരങ്ങളെല്ലാം രൂക്ഷമായ ഭാഷയിലാണ് ടീമിന്റെ സമീപനത്തെ വിമര്‍ശിക്കുന്നത്. താരങ്ങള്‍ ലോകകപ്പ് അവസാനിപ്പിച്ച് വീട്ടില്‍ പോകുന്നതാണ് നല്ലതെന്നു വസീം അക്രം കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ആരാധകരുടേയും മുന്‍ താരങ്ങളുടേയും വിമര്‍ശനത്തിനു പ്രകടനത്തിലൂടെ മറുപടി നല്‍കാന്‍ പാക് ടീമിനു സാധിക്കുമോ എന്നൊക്കെ കണ്ടറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here