’30 വയസ് പോലുമില്ലാത്ത എനിക്കുള്ള പക്വതയെങ്കിലും ചിലർ കാണിച്ചിരുന്നുവെങ്കിൽ; പുച്ഛം മാത്രം’: അഭിരാമി സുരേഷ്

0

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. നേരമ്പോക്കിനും ഫ്രസ്ട്രേഷൻസ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫർട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാൻ എന്നാണ് അഭിരാമി കുറിച്ചത്. 30 വയസ്സ് പോലും ആവാത്ത തനിക്കുള്ള പക്വതയെങ്കിലും ചിലർ കാണിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോഴും തോന്നാറുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു.(‘If only some people had shown the maturity that I have,who is not even 30 years old; Only Puchham’: Abhirami Suresh,)

തിരുവന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ ആദിത്യയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയത് എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. പിന്നാലെ പെൺകുട്ടിയുടെ സുഹൃത്തിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഭിരാമി സുരേഷിന്റെ കുറിപ്പ് വായിക്കാം

സൈബർ ബുള്ളീയിങ്ങിന് ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണൻ വെടിഞ്ഞു. എന്താലെ? നേരമ്പോക്കിനും ഫ്രസ്ട്രേഷൻസ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫർട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാൻ, വേട്ടയാടാതിരിക്കാൻ. പലരേയും പല കമന്റ്സ് കഴുകന്മാർ കൊത്തിപ്പറിക്കുമ്പോൾ പുച്ഛം മാത്രമാണ് തോന്നാറ്.

കഷ്ടപെട്ട് സ്വന്തം കാലിൽ നിൽക്കുന്നവരെയും അവരുടെ സ്വപ്നങ്ങൾക്കു പുറകെ പോകുന്നവരെയും പരിഹസിക്കുമ്പോൾ, നിങ്ങൾ മാത്രമാണ് ചെറുതാവുക. 30 വയസ്സ് പോലും ആവാത്ത എനിക്കുള്ള പക്വതയെങ്കിലും ചിലർ കാണിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോഴും തോന്നാറുണ്ട്. എന്തായാലും ഈ പറഞ്ഞ കഴുകന്മാർക്കും മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്കുമൊക്കെ നല്ലത് തന്നെ വരട്ടെ. കഴുകന്മാർ കൊത്തിപ്പറിച്,ച സ്വപ്നങ്ങൾക്കു വിടപറഞ്ഞ ആ മോൾക്ക് എന്റെ ആദരാഞ്ജലികൾ.കാരണം എനിക്കുമുണ്ട്, സഹോദരിമാർ.

Leave a Reply