‘പ്രഭാസ് ഭക്ഷണം കഴിപ്പിച്ചാണ് ഞാനിങ്ങനെയായത്’; ദീപിക പറയുന്നു

0

ബ്രമാണ്ഡ ചിത്രം കൽക്കി 2898 എഡിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ പ്രേക്ഷകർ. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് നടന്നിരുന്നു. അമിതാഭ് ബച്ചനടക്കം ചിത്രത്തിലെ താരങ്ങളെല്ലാവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ വച്ച് പ്രഭാസിനേക്കുറിച്ച് ദീപിക പദുക്കോൺ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.(‘I became like this by eating food from Prabhas’; Deepika says,)

സെറ്റിലുള്ള എല്ലാവർക്കും പ്രഭാസ് ഭക്ഷണം കൊണ്ടുവരുമായിരുന്നെന്നും അദ്ദേഹം അടുത്ത ദിവസം എന്താണ് കൊണ്ടുവരുന്നതെന്നറിയാൻ തങ്ങൾ കാത്തിരിക്കുമായിരുന്നെന്നും പറയുകയാണ് ദീപിക. ‘ശരിക്കും പ്രഭാസ് എന്നെക്കൊണ്ട് എല്ലാ ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് ഞാനിങ്ങനെ ആയത്. എല്ലാ ദിവസവും പ്രഭാസ് ഭക്ഷണം കൊണ്ടുവരും’. സെറ്റിൽ ആരാണ് മികച്ച ഭക്ഷണം കൊണ്ടുവരുന്നത് എന്ന ചോദ്യത്തിനായിരുന്നു ദീപികയുടെ മറുപടി.

‘പ്രഭാസ് ഭക്ഷണം കൊണ്ടുവരുന്നത് വീട്ടിൽ നിന്നാണ്. അവിടെ മുഴുവൻ ഒരു കേറ്ററിംഗ് സേവനവും ഉണ്ടായിരുന്നു. പ്രഭാസ് എല്ലാവർക്കും ഭക്ഷണം നൽകുന്നതായിരുന്നു ഹൈലൈറ്റ്. ഹൃദയം കൊണ്ടാണ് പ്രഭാസ് എല്ലാവർക്കും ഭക്ഷണം നൽകുന്നതെന്ന് അദ്ദേഹത്തെ നന്നായി അറിയാവുന്നവർക്ക് അറിയാം’- ദീപിക പറഞ്ഞു.പ്രീ റിലീസ് ചടങ്ങിൽ നിറവയറിലെത്തിയ ദീപികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ഈ മാസം 27 നാണ് കൽക്കി തിയറ്ററുകളിലെത്തുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭൈരവ എന്ന കഥാപാത്രമായി പ്രഭാസെത്തുമ്പോൾ പത്മയായി ദീപികയുമെത്തുന്നു. 2015 ൽ പുറത്തിറങ്ങിയ പിക്കു എന്ന ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനൊപ്പം ദീപികയെത്തുന്ന ചിത്രം കൂടിയാണിത്.

Leave a Reply