മീഡിയനില്‍ ഇടിച്ചു നിയന്ത്രണം തെറ്റി കാറിന് മുന്നിലേക്ക്; ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

0

കൊച്ചി: എറണാകുളം-ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ ഉദയംപേരൂര്‍ പത്താം വളവിലുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഉദയംപേരൂര്‍ അരയവെളി വീട്ടില്‍ വിജയന്റെ മകന്‍ ഇന്ദുചൂഡന്‍ (20), കൊച്ചുപള്ളി എംഎല്‍എ റോഡിനു സമീപം കാട്ടിപുല്ലുകാട്ട് അജേഷിന്റെ മകന്‍ ആദിത്യന്‍ (21) എന്നിവരാണ് മരിച്ചത്.(He hit the median and lost control in front of the car; Two youths died in a bike accident,)

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മീഡിയനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. പൂത്തോട്ട ഭാഗത്തു നിന്നു വന്ന ബൈക്ക് മീഡിയനില്‍ ഇടിച്ചു നിയന്ത്രണം തെറ്റി എതിരെ വന്ന കാറില്‍ ഇടിച്ചാണ് യുവാക്കള്‍ മരിച്ചത്.കൊച്ചു പള്ളി ഭാഗത്തു നിന്നു ഉദയംപേരൂര്‍ ഭാഗത്തേക്കു വരുന്ന വഴിയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതും, അശാസ്ത്രീയമായ മീഡിയന്‍ നിര്‍മ്മാണവും മൂലം ഇവിടെ അപകടം തുടര്‍ക്കഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply