കൊച്ചി: ചലച്ചിത്ര സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു. 70 വയസായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ് ആദ്യചിത്രം. 2017ല്‍ പുറത്തിറങ്ങിയ സര്‍വോപരി പാലക്കാരനാണ് അവസാന ചിത്രം.(Film director Venugopan passed away,)
കുസൃതിക്കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, ദി റിപ്പോര്‍ട്ടര്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. 1998ല്‍ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ് ആദ്യചിത്രം. ജയറാം ആയിരുന്നു നായകന്‍. മീന നായികയായ ചിത്ത്രത്തില്‍ കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്റ്, ജഗതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2001ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തില്‍ ജയറാം തന്നെയായിരുന്നു നായകന്‍. ഐശ്വര്യ, എംഎന്‍ നമ്പ്യാര്‍ എന്നിവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചു. 2003ല്‍ പുറത്തിറങ്ങിയ ചൂണ്ടയില്‍ ജിഷ്ണു രാഘവന്‍, നിത്യാദാസ്, ഗീതുമോഹന്‍ദാസ്, സിദ്ധിഖ് എന്നിവര്‍ പ്രധാനവേഷത്തിലെത്തി.2015ല്‍ പ്രദര്‍ശനത്തിനെത്തിയ ദി റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തില്‍ അനന്യ, കൈലാഷ്, മധുപാല്‍, അഭിനയ.സമുദ്രക്കനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സര്‍വോപരി പാലക്കാരനില്‍ അനൂപ് മേനോന്‍ മുഖ്യകഥാപാത്തെ അവതരിപ്പിച്ചപ്പോള്‍ അനു സിതാര, അപര്‍ണ ബാലമുരളി, അലന്‍സിയര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തി.