ഫെര്‍ണാണ്ടോ ടോറസ് ഇനി അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം പരിശീലകന്‍

0

മാഡ്രിഡ്: സ്പാനിഷ് ഇതിഹാസ താരവും മുന്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, ചെല്‍സി സ്‌ട്രൈക്കറുമായ ഫെര്‍ണാണ്ടോ ടോറസിനു പുതിയ ദൗത്യം. 40കാരന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീമിന്റെ പരിശീലകനായി ചുമതലയേറ്റു.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായിരുന്നു നേരത്തെ ടോറസ്. അതിനു ശേഷമാണ് ബി ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.അണ്ടര്‍ 19 കോച്ചായിരിക്കെ മികച്ച റെക്കോര്‍ഡാണ് ടോറസിനുള്ളത്. രണ്ട് ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും ടീം സ്വന്തമാക്കി. യുവേഫ യൂത്ത് ലീഗിന്റെ സെമിയിലെത്താനും ടോറസിന്റെ കീഴില്‍ ടീമിനു സാധിച്ചു. ഇതോടെയാണ് പുതിയ ദൗത്യത്തിലേക്ക് മുന്‍ താരം എത്തിയത്.

അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവര്‍പൂള്‍, ചെല്‍സി, എസി മിലാന്‍ ടീമുകള്‍ക്കായി കളിച്ച താരമാണ് ടോറസ്. സ്‌പെയിനിനൊപ്പം ലോകകപ്പ് നേട്ടത്തിലും പങ്കാളിയായി. ചെല്‍സിക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് കിരീടങ്ങളും നേടി. അത്‌ലറ്റിക്കോ മാഡ്രഡിനൊപ്പവും യൂറോപ്പ ലീഗ് കിരീടമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here