‘നടുവൊടിഞ്ഞാണ് അച്ഛൻ പണിയെടുക്കുന്നത്; എത്ര കളിയാക്കിയാലും അത് തുടരും’: ഭാഗ്യ സുരേഷ്

0

ലോക്സഭാ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ മിന്നും വിജയത്തിൽ പ്രതികരണവുമായി മകൾ ഭാഗ്യ സുരേഷ്. നാട്ടുകാർക്കു വേണ്ടി നടുവൊടിഞ്ഞാണ് അച്ഛൻ പണി എടുക്കുന്നത് എന്നാണ് ഭാഗ്യ പറയുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലായിരുന്നെങ്കിലും അതിൽ മാറ്റം ഉണ്ടാകില്ലായിരുന്നുവെന്നും ഭാഗ്യ പറയുന്നു. ഗോകുൽ സുരേഷിന്റെ പുതിയ സിനിമയായ ‘ഗഗനചാരി’യുടെ പ്രിമിയർ ഷോയ്ക്കെത്തിയപ്പോഴായിരുന്നു താര പുത്രിയുടെ പ്രതികരണം.(‘Father works intermittently; No matter how much you tease,it will continue’: Bhagya Suresh,)

‘ഈ വിജയത്തിൽ വളരെയധികം സന്തോഷം. അച്ഛൻ കുറേ വർഷമായി നാട്ടുകാർക്കു വേണ്ടി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ജയം ഉണ്ടായാലും ഇല്ലെങ്കിലും അതു തുടരുമെന്ന് അച്ഛൻ തെളിയിച്ചതുമാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചില്ലായിരുന്നുവെങ്കിലും അച്ഛന്റെ പ്രവർത്തനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലായിരുന്നു. പഴയതുപോലെ തന്നെ നാട്ടുകാർക്ക് വേണ്ടി അച്ഛൻ നടുവൊടിഞ്ഞ് പണിയെടുക്കും. ജയിക്കുന്നതിന് മുൻപും ഇങ്ങനെ തന്നെ, ജയിച്ച ശേഷവും ഇങ്ങനെ തന്നെ.’- ഭാഗ്യ പറഞ്ഞു.സുരേഷ് ഗോപിക്കെതിരെ വരുന്ന ആരോപണങ്ങളെ കാര്യമാക്കാറില്ലെന്നും ഭാഗ്യ കൂട്ടിചേർത്തു. എന്ത് ഉദ്ദേശത്തിലാണ് അച്ഛൻ ഓരോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. ആളുകൾ പറയുന്നത് കാര്യമായി എടുക്കുന്നില്ല. അവർ പലതും പറയും. നല്ലതു ചെയ്താലും അതിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അതൊന്നും നമ്മൾ മുഖവിലയ്ക്കു എടുത്തിട്ട് കാര്യമില്ല. അച്ഛൻ അച്ഛന്റെ പണി നോക്കി പോകുകയാണ്. നാട്ടുകാർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അത്രയൊക്കെ ചെയ്യുന്നുണ്ട്. വിമർശിച്ചാലും കളിയാക്കിയാലും ട്രോളിയാലും അച്ഛൻ അച്ഛന്റെ പണി ചെയ്യും.

Leave a Reply