Sunday, March 16, 2025

കരിപ്പൂരില്‍ വിമാനത്തിനകത്ത് ബോംബ് വച്ചെന്ന് വ്യാജ ഭീഷണി; യാത്രക്കാര്‍ വലഞ്ഞത് അഞ്ചരമണിക്കൂര്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല.ഇന്ന് രാവിലെയാണ് സംഭവം. ഇതേതുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി. (Fake threat of putting a bomb inside the plane in Karipur; The passengers were stranded for five and a half hours,)

യാത്രക്കാര്‍ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ കുറിപ്പ് കണ്ടെത്തുന്നത്. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല.പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ യാത്രക്കാരുമായി വിമാനം പുറപ്പെടുവെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചു.

Latest News

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.കളമശ്ശേരി പോളിടെക്ന‌ിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ്...

More News