അമൽ നീരദിന്റെ പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് അമൽ നീരദിന്റെ പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ ഇരുവരുടേയും ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. തോക്ക് ചൂണ്ടി കട്ട കലിപ്പിൽ നിൽക്കുന്ന ഫഹദിനേയാണ് പോസ്റ്ററിൽ കാണാനാവുക.
തോക്ക് കൈയ്യിൽ പിടിച്ച് നിൽക്കുന്ന കുഞ്ചാക്കോ ബോബന്റെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ജ്യോതിർമയി, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്.അതേസമയം പുറത്തുവന്ന പോസ്റ്ററുകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചനകൾ. ചിത്രത്തിന്റെ ബാക്കി വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.