വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; വഴിയിൽ ഇറക്കിവിട്ടു; അറസ്റ്റ്

0

കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വെച്ചാണ് സംഭവമുണ്ടായത്.(Excise officer abducted during vehicle inspection; Dropped off on the way; arrest,)

യാസറിന്റെ വണ്ടി തടഞ്ഞ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. ഒരാൾ മുന്നിലും ഒരാൾ പിൻ സീറ്റിലുമാണ് പരിശോധന നടത്തിയത്. അതിനിടെ ഒരു ഉദ്യോഗസ്ഥനെ തള്ളിമാറ്റിയ യാസർ മറ്റൊരു ഉദ്യോഗസ്ഥനുമായി കടന്നു കളയുകയായിരുന്നു. അമിതവേഗത്തിൽ അപകടകമായ രീതിയിലാണ് യാസർ വാഹനം ഓടിച്ചത്.മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോഗസ്ഥനെ ഇറക്കിവിടുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ മഞ്ചേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യാസറെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

Leave a Reply