ജൂണ്‍ 16നാണ് പ്രിലിമിനറി പരീക്ഷ. രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഒബ്‌ജെക്ടീവ് ടൈപ്പ് പരീക്ഷ രാവിലെയും ഉച്ചയ്ക്കുമായാണ് നടത്തുന്നത്.(Download the Admit Card of Civil Services Exam; Details,)
വെബ്‌സൈറ്റില്‍ ‘CSE Prelims admit card 2024’ എന്ന നോട്ടിഫിക്കേഷന്‍ ലിങ്കില്‍ കയറി വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. റോള്‍ നമ്പര്‍ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ഐഡി നല്‍കി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ജനനത്തീയതിയും കാപ്ച കോഡും നല്‍കിയ ശേഷം സ്ബമിറ്റില്‍ ക്ലിക്ക് ചെയ്യുന്നതോടെ അഡ്മിറ്റ് കാര്‍ഡ് തെളിഞ്ഞുവരും. തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.