ധനുഷിന്റെ ‘രായൻ’ എന്ന് വരും ? റിലീസ് തീയതി പ്രഖ്യാപിച്ചു

0

സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് രായൻ. ധനുഷിന്റെ കരിയറിലെ 50- ാമത്തെ ചിത്രമാണെന്നതു കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂണിലായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.(Dhanush’s ‘Rayan’ will come? Release date announced,)

എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജൂലൈ 26 നാണ് ചിത്രമെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായാണ് രായൻ പ്രേക്ഷകരിലേക്കെത്തുന്നത്. ധനുഷ് തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.എസ് ജെ സൂര്യ, സുന്ദീപ് കിഷൻ, കാളിദാസ് ജയറാം, ശെൽവരാഘവൻ, പ്രകാശ് രാജ്, ദുഷാര വിജയൻ, അപർണ ബാലമുരളി, ശരവണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത്കുമാർ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എആർ റഹ്മാനാണ് സംഗീതം.

Leave a Reply