നടൻ ശരത് കുമാറിനെതിരെ പരാതിയുമായി ധനുഷിന്റെ അമ്മ കോടതിയിൽ

0

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടന്‍ ധനുഷിന്‍റെ അമ്മ വിജയലക്ഷ്മി. താമസസ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് നടനെതിരെ പരാതി നൽകാൻ കാരണമായത്. അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാർക്കൊപ്പമാണ് വിജയലക്ഷ്മി മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകിയത്.(Dhanush’s mother filed a complaint against actor Sarath Kumar in the court)

ചെന്നൈ ത്യാഗരാജ നഗര്‍ രാജമന്നാര്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്‍റിലാണ് വിജയലക്ഷ്മി ഭര്‍ത്താവുമൊത്ത് താമസിക്കുന്നത്. ഇതേ അപ്പാർട്ട്മെന്റിൽ തന്നെയാണ് ശരത് കുമാറും താമസിക്കുന്നത്. അപ്പാര്‍ട്ട്മെന്‍റിലെ മുഴുവന്‍ അന്തേവാസികള്‍ക്കും പൊതുവായി ഉപയോഗിക്കാനുള്ള മുകളിലത്തെ നില ശരത്കുമാര്‍ കൈവശം വയ്ക്കുകയും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയുമാണെന്നാണ് പരാതി.ചെന്നൈ നഗരസഭയിലാണ് ആദ്യം പരാതി നൽകിയത്. എന്നാൽ നടപടിയുണ്ടാകാതിരുന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു. താമസസ്ഥലത്തെ പൊതുസ്ഥലങ്ങൾ മറ്റുതാമസക്കാർ കയ്യേറി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോർപറേഷൻ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ജസ്റ്റിസുമാരായ എസ്.എസ്.സുന്ദർ, എൻ.സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചെന്നൈ കോർപ്പറേഷൻ അധികൃതരോടും നടൻ ശരത്കുമാറിനോടും അവരുടെ ഭാഗം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. വാദം കേൾക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവച്ചു.

Leave a Reply