അമ്പരപ്പിക്കാൻ ദർശനയും റോഷനും; പാരഡൈസ് വരുന്നു; ട്രെയിലർ പുറത്ത്

0

അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ അവാർഡുകൾ വാരിക്കൂട്ടിയ പാരഡൈസ് ട്രെയിലർ പുറത്ത്. ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരുക്കിയത് ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെയാണ്. ചിത്രം ഈ മാസം 28ന് തിയറ്ററിലെത്തും.(Darshan and Roshan to surprise; Paradise is Coming; The trailer is out,)

ശ്രീലങ്ക പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന മലയാളി ദമ്പതികളിലൂടെയാണ് ചിത്രം പോകുന്നത്. ശ്രീലങ്കൻ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രാജീവ് രവിയാണ്. ശ്രീകർ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനവും ലിജു പ്രഭാകർ കളറിംഗും നിർവഹിച്ചിരിക്കുന്നു‌.നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം വലിയ രീതിയിലുള്ള നിരൂപക പ്രശംസ നേടിയിരുന്നു. ഇരുപത്തിയെട്ടാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരവും സ്പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും പാരഡൈസിന് ലഭിച്ചിരുന്നു.

Leave a Reply