Sunday, March 16, 2025

ഡല്‍ഹിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് വട്ടപ്പൂജ്യം; ബിജെപിയുടെ വമ്പന്‍ കുതിപ്പ്

ന്യൂഡല്‍ഹി:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഏഴു സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ കനയ്യ കുമാറിന് നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല.

ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കും ജനവിധി കനത്ത തിരിച്ചടിയാണ്. ജയിലില്‍ നിന്നിറങ്ങി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയെങ്കിലും കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന മധ്യപ്രദേശിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിന് ലീഡ് നേടാനായിട്ടില്ല. മധ്യപ്രദേശില്‍ 29 സീറ്റിലും ബിജെപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ ഇന്ത്യ മുന്നണിക്കും തിരിച്ചടിയായതായാണ് ഫലസൂചനകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യ മുന്നണി ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ ബിഹാറിലും ബിജെപിയാണ് മുന്നേറ്റമുണ്ടാക്കിയത്. ബിഹാറിലെ 40 സീറ്റില്‍ 33 ഇടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന് അഞ്ചു സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്. അവസാന നിമിഷം നിതീഷ് കുമാറിനെ തങ്ങളുടെ ക്യാമ്പിലെത്തിച്ച ബിജെപിയുടെ നീക്കം ഫലം കണ്ടതായിട്ടാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Latest News

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.കളമശ്ശേരി പോളിടെക്ന‌ിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ്...

More News