ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; എംഎല്‍എ കിരണ്‍ ചൗധരിയും മകളും ബിജെപിയില്‍ ചേര്‍ന്നു

0

ന്യൂഡല്‍ഹി: ഹരിയാന കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി തരുണ്‍ ചൗഗ, മുഖ്യമന്ത്രി നായബ് സിങ് സൈനി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കിരണ്‍ ചൗധരിയും മകള്‍ ശ്രുതി ചൗധരിയും ബിജെപി അംഗത്വം സ്വീകരിച്ചത്.

ഹരിയാന മുന്‍ മുഖ്യമന്ത്രി ബന്‍സിലാലിന്റെ മരുമകളും, ഭിവാനി ജില്ലയിലെ തോഷം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് കിരണ്‍ ചൗധരി. മകള്‍ ശ്രുതി ചൗധരി ഹരിയാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഇന്നലെയാണ് കിരണ്‍ ചൗധരിയും ശ്രുതിയും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.മുന്‍ ഭൂപീന്ദര്‍ സിങ് ഹൂഡയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായിട്ടുള്ള ഭിന്നതയാണ് ഇരുവരുടേയും രാജിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂഡയെ പരാമര്‍ശിച്ച് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ‘വ്യക്തിപരമായ വിദ്വേഷം’ പുലര്‍ത്തി പെരുമാറുകയാണെന്ന് രാജിക്കത്തില്‍ ഇരുവരും കുറ്റപ്പെടുത്തിയിരുന്നു. ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുതിര്‍ന്ന നേതാക്കളുടെ രാജി കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

Leave a Reply