കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ പറന്നിറങ്ങുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവം നല്‍കുന്നതിനായി സൂം കാറുമായി ചേര്‍ന്നുള്ള പങ്കാളിത്തത്തിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള കാര്‍ ബുക്ക് ചെയ്യാനും എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ വാഹനമെടുത്ത് സ്വയം ഓടിച്ച് പോകാനുള്ള സംവിധാനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുക്കിയിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും വാഹനമെടുത്ത് യാത്രയ്ക്ക് ശേഷം തിരികെ എയര്‍പോര്‍ട്ടില്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്ത് ആപ്പിലൂടെ ലോഗൗട്ട് ചെയ്യാം.(Car ready at the airport: Air India Express launches new partnership with Zoom Car,)
കൊച്ചി, ബെംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മംഗലാപുരം, മധുരൈ, മുംബൈ, പൂനെ, തിരുച്ചിറപ്പള്ളി, വിജയവാഡ, വിശാഖപട്ടണം എന്നീ നഗരങ്ങളിലെത്തുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും (www.airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും സൂം കാറുകള്‍ ബുക്ക് ചെയ്യാം. ഏത് തരം യാത്രയ്ക്കും ലഗേജിനും അനുയോജ്യമായ തരത്തില്‍ മികച്ച റേറ്റിംഗുള്ള വാഹനദാതാക്കളില്‍ നിന്നുള്ള എസ്‌യുവി, സെഡാന്‍, ഹാച്ച്ബാക്ക് എന്നിവയും ഇലക്ട്രിക് വാഹനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.പേപ്പറുകള്‍ പാടെ ഒഴിവാക്കി െ്രെഡവിംഗ് ലൈസന്‍സും തിരിച്ചറില്‍ കാര്‍ഡും ഒപ്പം ഒരു സെല്‍ഫിയും അപ്ലോഡ് ചെയ്താല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വൈബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും സൂം കാര്‍ ബുക്ക് ചെയ്യാം. എട്ട് മണിക്കൂര്‍ മുതല്‍ ദീര്‍ഘദൂര യാത്രയ്ക്ക് വരെ അനുയോജ്യമായ പ്ലാനുകളുണ്ട്. സൂം കാറിന്റെ കീ ലെസ് അക്‌സസ് സംവിധാനം വഴി ഒരു ജീവനക്കാരന്റെ സഹായമില്ലാതെ മൊബൈല്‍ ആപ്പ് വഴി വാഹനം പിക്ക്അപ്പ്, ഡ്രോപ്പ് ഓഫ് ഉള്‍പ്പടെ ചെയ്യാനും സാധിക്കും. യാത്ര പുറപ്പെടുന്നതിന് 60 ദിവസം മുതല്‍ എട്ട് മണിക്കൂര്‍ മുന്‍പ് വരെ ഈ സേവനം ബുക്ക് ചെയ്യാം.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിപുലമായ ഫ്‌ലീറ്റ് സൗകര്യങ്ങളും ആഡ് ഓണ്‍ പാക്കുകളും ഉള്‍പ്പെടുത്തി യാത്രക്കാരുടെ ഏത് ആവശ്യങ്ങളും നിറവേറ്റുന്നതാണ് സൂം കാറുമായുള്ള ഈ പങ്കാളിത്തം. എയര്‍പോര്‍ട്ടില്‍ നിന്നും സമീപ നഗരങ്ങളിലേക്കുള്ള യാത്ര വളരെയധികം അനായാസമാക്കാനും യാത്രക്കാര്‍ക്ക് മുന്‍പില്ലാത്ത വിധം മികച്ച അനുഭവം നല്‍കാനും ഇതിലൂടെ സാധിക്കും.
എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഓരോ യാത്രക്കാര്‍ക്കും വ്യക്തിഗത അനുഭവം നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. സൂം കാര്‍ സേവനം ഉപയോഗിക്കുന്നവര്‍ക്ക് മെച്ചപ്പെട്ടതും വ്യക്തിഗതവുമായി യാത്രാനുഭവം നല്‍കാനാണ് ശ്രമിക്കുന്നതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസുമായുള്ള ഈ സഹകരണം ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും സൂം കാറിന്റെ സഹ സ്ഥാപകനും സിഇഒയുമായ ജോര്‍ജ് മോര്‍ഗന്‍ പറഞ്ഞു. ഓണ്‍ലൈനില്‍ നിന്നും ഭക്ഷണം വാങ്ങുന്ന അത്ര ലാഘവത്തില്‍ എയര്‍ പോര്‍ട്ട് ഡെലിവറി സേവനം ഉപയോഗിച്ച് കാര്‍ എടുക്കാനും അതുവഴി കൂടുതല്‍ നഗരങ്ങള്‍ അടുത്തറിയാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.