മൂന്നാം മോദി സർക്കാരിൽ സഹ മന്ത്രി; സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

0

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയത് സുരേഷ് ഗോപി. ദൈവനാമത്തില്‍ സത്യവാചകം ചൊല്ലിയാണ് അദ്ദേഹം സ്ഥാനമേറ്റത്. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. തൃശൂരില്‍ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം.

Leave a Reply