ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥിയായ എഐഡിഎംകെയുടെ ആത്രാല്‍ അശോക് കുമാര്‍ പരാജയപ്പെട്ടു. ഈറോഡ് ലോക്‌സഭാ മണ്ഡലത്തില്‍ മികച്ച പോരാട്ടം നടത്തിയെങ്കിലും ഡിഎംകെ തരംഗത്തില്‍ അശോക് കുമാര്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പരാജയപ്പെടുകയായിരുന്നു.
ഡിഎംകെ സ്ഥാനാര്‍ഥി കെ ഇ പ്രകാശ് 562,339 വോട്ടുകള്‍ക്കാണ് ഇ റോഡില്‍ ജയിച്ചത്. 3,25,773 വോട്ടുകള്‍ മാത്രമാണ് ആത്രാല്‍ അശോക് കുമാറിന് ലഭിച്ചത്. 583.48 കോടിയിലധികം ആസ്തിയുണ്ടെന്ന് ആത്രാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ 526 കോടി വില മതിക്കുന്ന ജംഗമ വസ്തുക്കള്‍ കാണിച്ചിരുന്നു. അനന്തരാവകാശമായി ലഭിച്ച സ്വത്തുക്കള്‍ 56.95 കോടി രൂപ വിലമതിക്കുന്നതാണെന്നും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു.
അശോക് കുമാര്‍ ദി ഇന്ത്യന്‍ പബ്ലിക് സ്‌കൂളിന്റെയും (ടിപ്‌സ്) അമെക്‌സ് അലോയ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെയും സ്ഥാപക അംഗവും ഡയറക്ടറുമാണ്. ടിപ്‌സ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, ടിപ്‌സ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ടിപ്‌സ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ടിപ്‌സ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.കോയമ്പത്തൂരില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം, കുമാര്‍ യുഎസിലെ കെന്റക്കിയിലെ ലൂയിസ്‌വില്ലെ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. കൂടാതെ യുഎസ്എയിലെ ഇന്ത്യാനപൊളിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും നേടി. മൈക്രോസോഫ്റ്റ്, ഇന്റല്‍ എന്നിവയുള്‍പ്പെടെ നിരവധി ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.