ഒപിയില്‍ പരിശോധന നടത്തുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം; യുവാവ് പിടിയില്‍

0

കൊല്ലം: കൊല്ലത്ത് ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. ചിതറ പഞ്ചായത്തിലെ മടത്തറ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ലിനിറ്റ പി മെര്‍ലിനെയാണ് ആശുപത്രി ഒപിയിലെത്തിയ ശാസ്താംനട സ്വദേശി ബിനു (34) ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.(Assault on doctor while examining OP; The young man is under arrest,)

ആശുപത്രിയിലെത്തിയ ബിനു ഒപിയില്‍ വരി നിന്നവരെ തള്ളി മാറ്റി ഡോക്ടറുടെ അടുക്കലേക്ക് ഓടിക്കയറി ദേഹത്ത് തുപ്പുകയും ആക്രമിക്കുകയുമായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി ബിനുവിനെ പിടികൂടുകയും ചിതറ പൊലീസിന് കൈമാറുകയും ചെയ്തു.തെങ്ങുകയറ്റ തൊഴിലാളിയായ ബിനു മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Leave a Reply