‘എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക’ ; തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണമെന്ന് പി ജയരാജന്‍

0

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണമെന്ന് മുതിര്‍ന്ന നേതാവ് പി ജയരാജന്‍. ചരിത്രത്തെ ശരിയായി വിലയിരുത്തി മുന്നോട്ടു പോകാന്‍ ഊര്‍ജ്ജം സംഭരിക്കണം. എവിടെയെല്ലാം പോരായ്മ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിക്കണം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് പ്രധാനമെന്നും പി ജയരാജന്‍ പറഞ്ഞു.(‘Always stand with the people’; P Jayarajan says CPM must learn from defeat,)

പാനൂരില്‍ പി കെ കുഞ്ഞനന്തന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി ജയരാജന്‍. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും ശരിയായ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍, നാം ഉയര്‍ത്തിപ്പിടിച്ച ശരിയായ നയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായാല്‍, തീര്‍ച്ചയായിട്ടും നമുക്ക് ഇനിയും മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ജയരാജന്‍ പറഞ്ഞു.

സിപിഎമ്മിന്റെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. എപ്പോഴും ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് വേണ്ടതെന്നും പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വി നിരാശാജനകമെന്നും, ആഴത്തിലുള്ള ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്ന് സിപിഎം പിബി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply