പാക് പരാജയത്തിന് പിന്നാലെ കേട്ടത് രണ്ട് ശബ്ദങ്ങള്‍ മാത്രം; വൈറലായി ഡല്‍ഹി പൊലീസിന്റെ പോസ്റ്റ്

0

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഡല്‍ഹി പൊലീസിന്റെ എക്‌സ് പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍. ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ ആറ് റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.(After Pakistan’s defeat,only two voices were heard; Delhi Police’s post has gone viral,)

ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെ ടാഗ് ചെയ്തായിരുന്നു ഡല്‍ഹി പൊലീസിന്റെ പോസ്റ്റ്. മത്സരശേഷം രണ്ട് ശബ്ദങ്ങള്‍ മാത്രമാണ് കേട്ടത് – ‘ഒന്ന് ‘ഇന്ത്യ…ഇന്ത്യ!’, എന്നതും മറ്റൊന്ന് തകര്‍ന്ന ടെലിവിഷനുകളുടേതും, സ്ഥിരീകരിക്കാമോ ? ഇതായിരുന്നു സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തിയ ഡല്‍ഹി പൊലീസിന്റെ പോസ്റ്റ്.പോസ്റ്റ് 7000 പേര്‍ റിപോസ്റ്റ് ചെയ്യുകയും ഒമ്പത് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തു. 43000 പേര്‍ ലൈക്കും ആയിരത്തിലേറെ കമന്റും പോസ്റ്റിന് നിമിഷ നേരം കൊണ്ട് ലഭിച്ചു. എന്നാല്‍ ഡല്‍ഹി പൊലീസിനോട് ചോദ്യം പാക്ക് സൈന്യത്തോടും ചോദിക്കണമെന്നാണ് ഒരു ആരാധകര്‍ കുറിച്ചത്. എന്നാല്‍ വിഷയം ഡല്‍ഹി പൊലീസ് ഉറപ്പായും അന്വേഷിക്കണമെന്നാണ് മറ്റൊരു ഉപയോക്താവിന്റെ കമന്റ്.

Leave a Reply