ദളപതി വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് പരിക്ക്

0

ചെന്നൈ: നടൻ വിജയ്‌യുടെ അമ്പതാം പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ ആരാധകർ സംഘടിപ്പിച്ച പരിപാടിയിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കൈയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു.

കുട്ടിക്ക് പുറമേ സ്റ്റേജിൽ നിന്ന ഒരാൾക്കും ചെറിയ പൊള്ളലേറ്റിട്ടുണ്ട്. വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് വിവിധയിടങ്ങളിൽ ആരാധകർ സംഘടിപ്പിച്ചിരിക്കുന്നത്. ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ആണ് ദളപതി വിജയ് നായകനായി വരാനിരിക്കുന്ന ചിത്രം.സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയായാണ് ഗോട്ട് തിയറ്ററുകളിലെത്തുന്നത്. ഇരട്ട വേഷത്തിലാണ് വിജയ് എത്തുകയെന്നാണ് വിവരം. സെപ്റ്റംബർ 5 ന് ചിത്രം തിയറ്ററുകളിലെത്തും. പ്രശാന്ത്, മീനാക്ഷി ചൗധരി, മൈക്ക് മോഹൻ, സ്നേഹ, ലൈല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Leave a Reply