വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരി കാറിടിച്ച് മരിച്ചു

0

കണ്ണൂര്‍: മമ്പറത്ത് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരി കാറിടിച്ച് മരിച്ചു. പറമ്പായി സ്വദേശികളായ അബ്ദുല്‍ നാസര്‍- ഹസ്‌നത്ത് ദമ്പതികളുടെ മകള്‍ സന്‍ഹ മറിയമാണ് മരിച്ചത്.ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. ഈസ്റ്റ് കതിരൂര്‍ അല്‍ബിര്‍റ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്. വീടിന് മുന്നിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

Leave a Reply