കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയോടെയാണ് സംഭവം. കാറില്‍ തീ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.(A car caught fire on Konnad beach in Kozhikode; The driver was burnt to death,)
തീ പടരുന്നത് കണ്ട മത്സ്യത്തൊഴിലാളില്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചു.മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കാറിന് എങ്ങനെയാണ് തീപിടിച്ചതെന്ന കാര്യം വ്യക്തമല്ല.